എഞ്ചിനീയറിംഗ് അപ്രൻറീസ്

പാലക്കാട് : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രൻറീസിനെ നിയമിക്കുന്നതിനായി വോക്ക്-ഇന്‍-ഇൻറര്‍വ്യൂ നടത്തുന്നു.
പരിശീലന കാലാവധി ഒരു വര്‍ഷം. ഒരു ഒഴിവാണുള്ളത്.
സിവില്‍, കെമിക്കല്‍, അല്ലെങ്കില്‍ എന്‍വയോണ്‍മെൻറല്‍ ബ്രാഞ്ചുകളില്‍ ബി.ടെക് ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം.
പ്രായപരിധി 28 വയസ്.
പ്രതിമാസ സ്റ്റൈപ്പൻറ് -10,000 രൂപ.
ബോർഡിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രൻറീസ് ആയി മുമ്പ് സേവനമനുഷ്ഠിച്ചവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കാം.
വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും (ഉണ്ടെങ്കില്‍) സഹിതം ജൂലൈ 22 ബുധനാഴ്ച രാവിലെ 11ന് ജില്ലാ പഞ്ചായത്തിന് സമീപമുള്ള ജില്ലാ കാര്യാലയത്തില്‍ ഹാജരാകണം.
വിവരങ്ങള്‍ www.kspcb.kerala.gov.in ല്‍ ലഭിക്കും.
ഫോണ്‍: 0491 3522360.





