ഫോട്ടോ ജേണലിസം കോഴ്‌സ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻറെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെൻ റ റുകളില്‍ തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേയ്ക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. 25 വീതം സീറ്റുകള്‍ ഉണ്ട്.
സര്‍ക്കാര്‍ അംഗീകാരമുളള കോഴ്‌സിന് 25,000/ രൂപയാണ് ഫീസ്.
പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ ആയി https://forms.gle/jwJHcMNsQXgJfVN47 എന്ന ലിങ്കിലൂടെ നല്‍കാം. ലിങ്ക് അക്കാദമി വെബ്‌സെറ്റില്‍ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 2026 ജൂലൈ 10.
ഫോണ്‍: കൊച്ചി: 8281360360, തിരുവനന്തപുരം: 9447225524, 0484-2422275 .
വിശദവിവരത്തിന് www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.






