സ്വയംതൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കൊല്ലം : എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാം.
കെസ്റു, നവജീവന്‍, മള്‍ട്ടിപ്പര്‍പ്പസ് സര്‍വീസ് സെന്ഡേര്സ്/ജോബ് ക്ലബ്ബ് എന്നിവയാണ് പദ്ധതികള്‍.
പരമാവധി പത്തുലക്ഷം രൂപ വായ്പ ലഭിക്കുന്ന ഗ്രൂപ്പ് പദ്ധതിയായ ജോബ് ക്ലബ്ബ് സംരംഭങ്ങള്‍ക്ക് വായ്പതുകയുടെ 25 ശതമാനവും നവജീവന്‍ പദ്ധതിയ്ക്ക് പരമാവധി വായ്പതുകയായ 50000 രൂപയുടെ 25 ശതമാനവും കെസ്റു പദ്ധതിയ്ക്ക് വായ്പതുകയായ 1,00,000 രൂപയുടെ 20 ശതമാനവും സബ്സിഡിയായി അനുവദിക്കും. സ്വയംതൊഴില്‍ പദ്ധതി വായ്പകള്‍ക്കായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം.
ഫോണ്‍: 0474 2746789.



