കൊമേഴ്സ്യല്‍ അപ്രൻറിസ് നിയമനം

കോഴിക്കോട് : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൻറെ കോഴിക്കോട് മേഖല, ജില്ലാ കാര്യാലയങ്ങളില്‍ കൊമേഴ്സ്യല്‍ അപ്രൻറിസ് പരിശീലന തസ്തികയിലേക്കുള്ള അഭിമുഖം മെയ് 28ന് രാവിലെ 11ന് നടക്കും.
പരിശീലന കാലയളവ് ഒരു വര്‍ഷം.
പ്രായപരിധി: 2025 ജനുവരി ഒന്നിന് 26 വയസ്സ് കവിയരുത്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം, ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പിജിഡിസിഎ/ഡിസിഎ.
പ്രതിമാസ സ്റ്റൈപ്പന്റ്: 9000 രൂപ.
അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ), ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ എത്തണം.
വിശദ വിവരങ്ങള്‍ക്ക്: https:kspcb.kerala.gov.in. ഫോണ്‍: 0495 2300744.