കമ്മ്യൂണിറ്റി കൗൺസിലർ, സെൻറർ കോർഡിനേറ്റർ

എറണാകുളം: ട്രാൻസ്ജെൻറർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപെട്ട പരാതികൾ എന്നിവക്ക് പരിഹാരം കണ്ടെത്തുന്നതിന് എ൯ജിഒയുടെ സഹകരണതോടെ ആധുനിക വിവര സാങ്കേതിക സജ്ജീകരണങ്ങളുള്ള ഒരു ക്രൈസിസ് ഇൻ്റർവെ൯ഷൻ സെൻറർ ജില്ലയിൽ ആരംഭിക്കുന്നതിന് നടപടിയാകുന്നു.
ക്രൈസിസ് ഇൻ്റർവെ൯ഷൻ സെൻ്റർ നടത്തിപ്പിനായി ഇനി പറയുന്ന തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.
സെൻറർ കോർഡിനേറ്റർ: ഒരു ഒഴിവ്.
യോഗ്യത: ബിരുദാനന്തര ബിരുദം, പ്രവൃത്തി പരിചയം.
വേതനം: 28,100.
ട്രാൻസ് ജെൻറർ വ്യക്തികൾക്ക് മുൻഗണന.
കമ്മ്യൂണിറ്റി കൗൺസിലർ
യോഗ്യത: ബിരുദം,
കൗൺസലിംഗ് മേഖലയിൽ പ്രവൃത്തി പരിചയമുള്ള ട്രാൻസ് ജെൻറർ വ്യക്തികൾ,
വേതനം: 21,175.
താല്പര്യമുള്ളവർ എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ മാർച്ച് 20-ന് നടത്തുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് .
ഫോൺ: 0484 2425377