ക്ലർക്ക് ഓഫീസ് അറ്റൻഡൻറ് നിയമനം

വയനാട് : തരിയോട് ഗ്രാമപഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്ക്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിൻറെ അസലും സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുമായി ഫെബ്രുവരി 28 ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കണം.
പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.