എസ് എസ് കെയില്‍ സിവില്‍ എഞ്ചിനീയര്‍ നിയമനം

കോഴിക്കോട്: സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ ഓഫീസില്‍ ഒഴിവുള്ള സിവില്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു.
യോഗ്യത : ബി.ടെക് ഇന്‍-സിവില്‍ എഞ്ചിനീയറിംഗ് (പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന).
ഫെബ്രുവരി 24 ന് ഈസ്റ്റ് നടക്കാവിലെ ജില്ലാ ഓഫീസില്‍ ഇൻറര്‍വ്യൂ നടക്കും.
രാവിലെ 10 മണിക്ക് ജില്ലാ പ്രോജക്ട് ഓഫീസില്‍ അസ്സല് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.