പാരാ ലീഗല്‍ വോളൻറിയേഴ്സ് നിയമനം
![](https://careermagazine.in/wp-content/uploads/2017/11/lawand.jpg)
പത്തനംതിട്ട: കാണാതാകുന്നതും കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടിയുളള സ്കീം പ്രകാരം ജില്ലയിലെ അഞ്ച് പോലീസ് സബ് ഡിവിഷനുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പാരാ ലീഗല്‍ വോളൻറിയേഴ്സിനെ തെരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവനതല്പ്പരരില് നിന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത: ബിരുദം. എംഎസ്ഡബ്ല്യൂ, ബിരുദാനന്തര ബിരുദം യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി 25-65 വയസ്. നിയമ വിദ്യാര്‍ഥികള്‍ക്ക് 18-65 വയസ്.
അപേക്ഷകര്‍ പേര്, വയസ്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍,
സഹിതം സ്വയം തയാറാക്കിയ അപേക്ഷ ഫെബ്രുവരി 17ന് വൈകിട്ട് അഞ്ചിന് മുമ്പായി ചെയര്മാന്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ നല്‍കണം.
ഫോണ്‍ : 0468 2220141.