അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

Share:

ആലപ്പുഴഃ കഞ്ഞിക്കുഴി അഡിഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയില്‍ ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ സ്ഥിരതാമസമുള്ള വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

18 നും (2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍) 46 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വര്‍ക്കര്‍ തസ്തികകളിലെ അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പാസ്സായിരിക്കണം. ഹെല്‍പ്പര്‍ തസ്തികകളിലെ അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.

സംവരണ വിഭാഗക്കാര്‍ക്ക് പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷയോടൊപ്പം ജനന തീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിര താമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കണം. അപേക്ഷാ ഫോമിൻറെ മാതൃക ചേര്‍ത്തല പ്രൈവറ്റ് ബസ് സ്റ്റാൻ റി ന് വടക്കുവശം ഗാന്ധി ബസാര്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ്, ചേര്‍ത്തല മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ലഭ്യമാണ്.

അവസാന തീയതി ഫെബ്രുവരി 25 വൈകുന്നേരം 4 മണി.
ഫോണ്‍: 0478-2810043.

Share: