പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനിയര്‍ (സിവില്‍), പ്രോജക്ട് എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍) തസ്തികകളില്‍ ഓരോ താത്കാലിക ഒഴിവുകളുണ്ട്.
ശമ്പളം 35000/ രൂപ.
സിവില്‍ /ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തരബിരുദവും 10 വര്‍ഷത്തെ പ്രവര്ത്തിപരിചയമുള്ളതുമായ 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ – എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 25-ന് മുന്‍പായി നേരിട്ട് എത്തണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെൻറ് ഓഫീസര്‍ അറിയിച്ചു.