സീനിയര്‍ റസിഡൻറ്

Share:

പത്തനംതിട്ട : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റസിഡൻറ്മാരെ നിയമിക്കുന്നതിനുളള വാക്ക് ഇൻ ഇൻറ്ര്‍വ്യൂ ജനുവരി 16 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളജില്‍ നടത്തും.

എം ഡി, എം എസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇൻറ്ര്‍വ്യൂവിന് ഹാജരാകണം.

രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ.

ഫോണ്‍ : 0468 2344823,2344803.

Share: