സപ്പോർട്ടിംഗ് എൻജിനീയർ ഒഴിവ്

Share:

കണ്ണൂർ : പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഇ ഗ്രാൻറ്സ് സ്‌കോളർഷിപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്ക് ഒരു വർഷത്തേക്ക് സപ്പോർട്ടിംഗ് എൻജിനീയറെ നിയമിക്കുന്നു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബി ടെക് കമ്പ്യൂട്ടർ സയൻസ്, എംസിഎ/എംഎസ് സി ഐടി, എംഎസ് സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 35 വയസ്സ്.

താൽപര്യമുള്ളവർ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ജനുവരി ആറിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഹാജരാകണം.

ഫോൺ : 04972700596

Share: