ഡോക്ടർ ഒഴിവ് കൂടിക്കാഴ്ച

Share:

കണ്ണൂർ : ചൊക്ലി പിഎച്ച്‌സിയിൽ പഞ്ചായത്ത് പ്രൊജക്ട് മുഖേന ഡോക്ടറെ നിയമിക്കുന്നതിനായി പിഎസ്സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ കൂടിക്കാഴ്ച ചൊക്ലി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഡിസംബർ 28ന് ഉച്ച രണ്ട് മണിക്ക് നടത്തും.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ടിസിഎംസി രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒരു മണിക്ക് മുമ്പ് ചൊക്ലി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ എത്തുക.

Tagsdoctor
Share: