അനസ്തേഷ്യ വിഭാഗത്തിലേക്കു നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സമിതി അനസ്തേഷ്യ വിഭാഗത്തിലേക്ക് സ്റ്റൈപ്പൻറ് അടിസ്ഥാനത്തില്‍ താഴെ പറയുന്ന തസ്തികയിലേക്കു നിയമനം നടത്തുന്നു. തസ്തിക: ട്രെയിനി അനസ്തേഷ്യ ടെക്നിഷ്യന്‍ (ഒരുവര്‍ഷം)
ഒഴിവ്: 4
യോഗ്യത: പ്ളസ്ടു സയന്‍സ്, ഓപ്പറേഷന് തീയേറ്റര്‍, അനസ്തേഷ്യ ടെക്നോളജിയില്‍ ഡിപ്ളോമ, ഡിഎംഇ രജിസ്ട്രേഷന് എന്നിവ.
പ്രായപരിധി: 01-01-2024 ന് 18 മുതല്‍ 36 വയസ് വരെ.
താലര്യമുള്ളവര് വയസ്്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഡിസംബര്‍ 27ന് മെഡിക്കല്‍ കോളേജിലെ അനസ്തേഷ്യ വിഭാഗത്തില്‍ നടത്തുന്ന വാക് ഇന്‍ ഇൻറര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം 10.30 മുതല്‍ 11. 00 വരെ രജിസ്ട്രേഷന്.
ഫോണ്‍ : 0484 2754000