തെറാപ്പിസ്റ്റ് , കെയര്‍ടേക്കര്‍ ഒഴിവ്

Share:

ഇടുക്കി ജില്ലയിലെ ദേശീയ ആരോഗ്യ മിഷൻ വിഭാഗത്തിൽ പുരുഷ തെറാപ്പിസ്റ്റ് , കെയര്‍ടേക്കര്‍ തസ്തികകളിൽ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. കൂടിക്കാഴ്ച്ച ഡിസംബര്‍ 27 ന് തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാർത്ഥികൾ വയസ് , യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി എത്തേണ്ടതാണ്. പതിനഞ്ച് പേരില്‍ കൂടുതല്‍ ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കില്‍ എഴുത്ത് പരീക്ഷ നടത്തും.

കെയര്‍ടേക്കര്‍ തസ്തികയിലേക്കുള്ള യോഗ്യത ജി എൻ എം നഴ്സിംഗ് ( GNM Nursing approved by recognized Nursing School with Kerala Nursing & midwife council registration). പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 27 രാവിലെ 10 ന് നടക്കും.

തെറാപ്പിസ്റ്റ് (പുരുഷന്‍) തസ്തികയിലേക്ക് കേരള സര്‍ക്കാര്‍ നടത്തുന്ന ഒരു വര്‍ഷത്തില്‍ കുറയാതെയുളള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് (DAME)പാസ്സായിരിക്കണഠ./ NARIP ചെറുതുരുത്തിയില്‍ നിന്നും ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പി കോഴ്‌സ് പാസായിരിക്കണം.പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 27 ഉച്ചയ്ക്ക് 2 ന് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് 04862 291782.

Share: