ആരോഗ്യ സ്ഥാപനങ്ങളില്‍ ഒഴിവുകൾ
തൃശ്ശൂര്‍: ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എന്‍.എച്ച്.എം.) കീഴില്ലുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സ്റ്റാഫ് നഴ്സ്, മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍, ഓഡിയോളജിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.
സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ജി.എന്‍.എം./ ബി.എസ്.സി നേഴ്സിംഗ്/ ബി.സി.സി.പി.എന്‍. കോഴ്സ് കൂടാതെ കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയും, മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ്/ ജി.എന്‍.എം, കേരള മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയുമാണ് യോഗ്യത.
ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദവും ആര്.സി.ഐ. രജിസ്ട്രേഷനും നിര്‍ബന്ധമാണ്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ബിരുദവും, ഡി.സി.എ./ പി.ജി.ഡി.സി.എ./ മലയാളം ടൈപ്പിംഗ് എന്നിവയാണ് യോഗ്യത.
ഇൻറെര്വ്യൂവില് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് അപേക്ഷയോടൊപ്പം ജനന തീയ്യതി, യോഗ്യത, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം നവംബര്‍ 25 ന് വൈകീട്ട് 5 ന് മുന്‍പായി ആരോഗ്യ കേരളം, തൃശ്ശൂര്‍ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.