ക്വാളിറ്റി മോണിറ്റര്‍: അപേക്ഷ ക്ഷണിച്ചു

Share:

കോഴിക്കോട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ ജില്ലാതല ക്വാളിറ്റി മോണിറ്റര്‍മാരുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

തദ്ദേശസ്വയംഭരണം, ജലസേചനം, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും സിവില്‍/ അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയിറിംഗ് വിഭാഗത്തില്‍ അസി. എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച, 65 വയസ്സില്‍ താഴെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ ജോയിൻറ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ സെല്‍, സി. ബ്ലോക്ക്, നാലാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ, നേരിട്ടോ സ്വന്തം തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം നവംബര്‍ 25 നകം ലഭ്യമാക്കണം.

അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാസത്തില്‍ കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസം വരെയും ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ / ജോയിൻറ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ ഫീല്‍ഡ്തല പരിശോധന നടത്തി റിപ്പോര്‍ട്ട് ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ദിവസത്തെ സൈറ്റ് വിസിറ്റിംഗ്, യാത്ര ചെലവ് ഉള്‍ക്കട 1455 പ്രതിദിന വേതന നിരക്കില്‍ ഒരു മാസം പരമാവധി 21325 രൂപ വേതനം ലഭിക്കും.

ഫോണ്‍: 0495-2377188.

Share: