ഡെപ്യൂട്ടേഷൻ നിയമനം

Share:

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഹെൽപ്പർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അതേ തസ്തികയിൽ / സമാന തസ്തികയിൽ (ഓഫീസ് അറ്റൻഡൻറ്) സംസ്ഥാന സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 12.

വിശദ വിവരങ്ങൾക്ക്: www.keralabiodiversity.org

വിവിധ തസ്തികകളിൽ   നിയമനം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് www.kelsa.keralacourts.in സന്ദർശിക്കുക.

Share: