റേഡിയോഗ്രാഫർ ഒഴിവ്

Share:

ആലപ്പുഴ:ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ റേഡിയോഗ്രാഫർ എം.ആര്‍.ഐ പരിചയമുള്ള റേഡിയോഗ്രാഫർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒക്ടോബര്‍ 23ന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. 9 മണിക്ക് സൂപ്രണ്ടിൻ്റെ ഓഫീസില്‍ വച്ചാണ് ഇന്‍റര്‍വ്യൂ..

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 9 മണിക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളും ആയതിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം.

അടിസ്ഥാന യോഗ്യത: ബയോളജി വിഷയമായുള്ള പ്ലസ് ടൂ  . ഡി.ആര്‍.ടി, ഡി.ഡി.ആര്‍.ടി, ബി.എസ്.സി എം.ആര്‍.ടി സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചത് ഉണ്ടാവണം. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.

കുറഞ്ഞത് രാണ്ടാ അതിലധികമോ വർഷം റേഡിയോഗ്രാഫറായി എം.ആര്‍.ഐയിലും സി.റ്റി.യിലും ഡിജിറ്റല്‍ എക്സ് റേയിലുമുള്ള പ്രവൃത്തി പരിചയം എന്നിവ പരിഗണിക്കും.
എം.ആര്‍.ഐ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

Share: