ആശവര്‍ക്കര്‍ നിയമനം

Share:

ആലപ്പുഴ :നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് ആശവര്‍ക്കര്‍ നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 17 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തും.
പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരും തനത് വാര്‍ഡില്‍ സ്ഥിരതാമസക്കാരുമായിരിക്കണം അപേക്ഷകര്‍.

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതമാണ് അഭിമുഖത്തില്‍ പങ്കെടുക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 271061.

Share: