സ്‌കിൽ സെൻറർ കോ-ഓർഡിനേറ്റർ നിയമനം

Share:

കണ്ണൂർ : സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെൻറ് സെൻററുകളിലേക്ക് കരാറടിസ്ഥാനത്തിൽ സ്‌കിൽ സെൻറർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. എം.ബി.എ/എം.എസ്.ഡബ്ല്യൂ/ബി.എസ്.സി അഗ്രികൾച്ചർ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 20 മുതൽ 35 വയസ് വരെ. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ, കോപ്പി സഹിതം ഒക്ടോബർ 14 ന് രാവിലെ 10.30 ന് സമഗ്രശിക്ഷാ കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972707993.

Share: