ഗസ്റ്റ് അധ്യാപക നിയമനം

116
0
Share:

കണ്ണൂർ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌ക്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് ആൻറ് വർക്ക് പ്ലേസ് സ്‌കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.

ഇംഗ്ലീഷ് വിഷയത്തിൽ ഹയർ സെക്കണ്ടറി അധ്യാപക തസ്തികക്ക് കെപിഎസ്‌സി നിഷ്‌കർഷിച്ച യോഗ്യത നേടിയ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി ഒക്ടോബർ ഒന്നിന് രാവിലെ 11.30 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 0497 2945260

Share: