സിവിൽ സർവീസ് പരീക്ഷ പരിശീലനം

Share:

തിരുവന്തപുരം:  കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമി നടത്തുന്ന യു പി എസ് സി സിവിൽ സർവീസ് പരീക്ഷയുടെ പരിശീലന ക്ലാസ്സിലേക്ക് തിരുവന്തപുരം, ആലുവ എന്നീ കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ നൽകിയാൽ മതിയാകും.
പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവരും 2024 -ൽ ഡിഗ്രി പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. യു.പി.എസ്.സി. പ്രിലിംസ്, മെയിൻസ് പരീക്ഷക്കുള്ള ഒരു വർഷത്തെ പരിശീലന ക്ലാസ്സുകളാണ് നടത്തുന്നത്.

സെപ്റ്റംബർ 2 മുതൽ ക്ലാസുകൾ ആരംഭിക്കും.

കൂടാതെ അക്കാദമി ആരംഭിക്കുന്ന റിപ്പീറ്റേഴ്സ് ബാച്ചായ റീകിൻ റി ലിലേക്ക് മുൻ വർഷങ്ങളിൽ പഠിച്ച വിദ്യാർഥികൾക്കും മറ്റും അപേക്ഷ നൽകാം. വിശദവിവരങ്ങൾ kscsa.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2311654, 2313065, 8281098864.

Share: