ഗസ്റ്റ് ലക്ചറർ നിയമനം

Share:

തിരുവനന്തപുരം: തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഫൗണ്ടേഷൻ ഓഫ് എജ്യുക്കേഷൻ വിഷയത്തിൽ ഗസ്റ്റ് ലക്ചറർ അഭിമുഖം ആഗസ്റ്റ് ആറിന് നടത്തും.

സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ ഏതെങ്കിലും 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എം.എഡ്, നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി രാവിലെ 11 മണിക്ക് കോളജിൽ നേരിട്ട് ഹാജരാകണം.

നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.

ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിൻറെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ഫോൺ: 9847245617.

ഇ-മെയിൽ: gctetvm@gmail.com

Share: