പ്രൊജക്ട് അസിസ്റ്റൻറ് അഭിമുഖം

Share:

തിരുഃ നെയ്യാർഡാമിൽ പ്രവത്തിക്കുന്ന ഫിഷറീസ് വകുപ്പിൻറെ നാഷണൽ ഫിഷ് സീഡ് ഫാമിൽ പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിലേക്കുള്ള നിയമനത്തിനായി വാക്ക് ഇൻ ഇൻറ്ർവ്യൂ നടത്തുന്നു.
യോഗ്യത:  ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൂവോളജിയിൽ ബിരുദാനന്തര ബിരുദം, ഒരു ഗവൺമെൻറ് സ്ഥാപനത്തിൽ അക്വാകൾച്ചർ മേഖലയിൽ 3 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തന പരിചയം .

അപേക്ഷകർ 20 നും 36 വയസിനും ഇടയിൽ പ്രായമുളളവരായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ച് രാവിലെ 11ന് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക് – 0471 2450773

Share: