മാനേജര്‍ ഒഴിവ്

Share:

എറണാകുളം : ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സണല്‍ ആൻറ് അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.

യോഗ്യത : ഫസ്റ്റ്ക്ലാസ് ബിടെക്/ബിഇ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആൻറ്ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദം, എംബിഎ(എച്ച് ആര്‍)/പിജിഡിഎം (റഗുലര്‍ കോഴ്‌സ്) എന്നീ യോഗ്യതകളും ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തില്‍ 8 വര്‍ഷത്തെ പ്രവൃത്തി പരിചയവും (മാനേജീരിയല്‍ കേഡറില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം)

പ്രായപരിധി: 18-45 (ഇളവുകള്‍ അനുവദനീയം)
ശമ്പളം: 77200-140500

തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 10നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആൻറ്എക്‌സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Share: