ജൂനിയർ ഇൻസ്ട്രക്ടർ: താത്കാലിക നിയമനം

Share:

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിൽ 2024-25 അധ്യയന വർഷത്തിലേക്ക് KGTE പ്രിൻറിംഗ് ടെക്നോളജി (പ്രീ പ്രസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക്) കോഴ്സിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്രിൻറിംഗ് ടെക്നോളജി) തസ്തികയിലെ രണ്ട് താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 13 ന് രാവിലെ 10-ന് കോളജിൽ വെച്ച് നടത്തും.
നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളജ് വെബ്സൈറ്റായ www.cpt.ac.in ൽ ലഭ്യമാണ്.

Share: