വിവിധ തസ്തികകളിൽ അഭിമുഖം

Share:

തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ 7 ന് രാവിലെ 10 മുതൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. സെയിൽസ് ഓഫീസർ (പുരുഷൻമാർ), ഇൻഷ്വറൻസ് എക്സിക്യൂട്ടീവ് (പുരുഷൻമാർ) തസ്തികകളിൽ ബിരുദമാണ് യോഗ്യത.
സ്ത്രീകൾക്കും പുരുഷൻമാർക്കും സർവീസ് അസോസിയേറ്റ് തസ്തികയിലെ ഇൻറർവ്യൂവിൽ പങ്കെടുക്കാം.
യോഗ്യത: പ്ലസ് ടു
പ്രായപരിധി: 35 വയസ്
ഫോൺ: 0471-2992609.

Share: