ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്; ഇൻറർവ്യൂ മാർച്ച് 11ന്

Share:

കോട്ടയം: ചെങ്ങന്നൂർ ഗവൺമെൻറ് ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്നുവർഷത്തെ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.റ്റി.സി/ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
താത്പര്യമുള്ളവർ മാർച്ച് 11ന് രാവിലെ 11ന് ചെങ്ങന്നൂർ ഗവൺമെൻറ് ഐ.ടി.ഐ.യിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0479 2953150.

Share: