നഴ്സിങ് അപ്രൻറിസ്: അപേക്ഷ ക്ഷണിച്ചു
കൊല്ലം: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട നഴ്സിങ് (ബി എസ് സി നഴ്സിങ്, ജി എന്‍ എം), പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്ക് അപ്രൻറിസ് നിയമനത്തിന് അപേക്ഷിക്കാം.
ബി എസ് സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് (ജിഎന്‍എം) പാസ്സായവരും, കേരള നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. പാരാ മെഡിക്കല്‍ അപ്രൻറിസുകാര് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അംഗീകരിച്ച മെഡിക്കല്‍ കോഴ്സുകള്‍ പാസായവരുമായിരിക്കണം. പ്രായപരിധി 21-35 വയസ്.
ബി എസ് സി നേഴ്സിംഗ് യോഗ്യതയുള്ളവരെ പൂര്‍ണമായും പരിഗണിച്ച ശേഷമായിരിക്കും ജനറല്‍ നേഴ്സിംഗ് യോഗ്യതയുള്ളവരെ പരിഗണിക്കുക.
ജാതി, വിദ്യാഭ്യാസയോഗ്യത, വരുമാനം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ മാര്‍ച്ച് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ഹാജരാക ണം. അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും.
ഫോണ്‍- 0474 2794996 .