നഴ്സിങ് സ്റ്റാഫ്ഒഴിവ്

Share:

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിൻറെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻറെഗ്രേറ്റഡ് ചൈൽഡ് കെയർ സെൻറെറിൽ ഒഴിവുള്ള നഴ്സിങ് സ്റ്റാഫ് തസ്തികയിലേക്ക് വാക്-ഇൻ-ഇൻറെർവ്യൂ നടത്തും.

യോഗ്യത: ജനറൽ നഴ്സിങ് / ബി.എസ്.സി നഴ്സിങ്  .
പ്രായപരിധി: 25 വയസ് പൂർത്തിയാകണം. (30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും).
പ്രതിമാസ വേതനം:  24,520 രൂപ.
നിർദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 16ന് രാവിലെ 11ന് പൂജപ്പുര സാമൂഹ്യ സുരക്ഷാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ നടക്കുന്ന ഇൻറ്റർ വ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം,

ഫോൺ; 0471 – 2348666.

ഇ-മെയിൽ: keralasamakhya@gmail.com,

വെബ്സൈറ്റ്: www.keralasamakhya.org

Share: