കെയര്‍ടേക്കര്‍ ഒഴിവ്

Share:

കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവുള്ള കെയര്‍ടേക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പി ഡി സി അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യവും സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിൻറെ അംഗീകാരമുള്ള ഏതെങ്കിലും ശിശു സംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ ഗിവറായി ഒരു വര്‍ഷത്തെ പരിചയവും നല്ല ശരീര ക്ഷമതയും ഉണ്ടായിരിക്കണം.
പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍.
ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ നാലിനകം പേര് രജിസ്റ്റര്‍ ചെയ്യണം.

Share: