താല്‍ക്കാലിക നിയമനം

Share:

കോഴിക്കോട് :  ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP) കീഴിൽ നഴ്സിംഗ് അസിസ്റ്റൻറിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെ പ്രായമുള്ള,  ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നഴ്സിംഗ് അസിസ്റ്റൻറുമാരായി വിരമിച്ചവർക്ക് അപേക്ഷിക്കാം.
ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25-ന്‌ രാവിലെ 11.30ന്‌ ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇൻറർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

Share: