ജില്ല മെഡിബാങ്കില്‍ ഫാര്‍മസിസ്റ്റ് നിയമനം
ആലപ്പുഴ : ജില്ല മെഡിബാങ്കിൻറെ വിവിധ ശാഖകളിലേക്ക് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡി. ഫാം യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സഹിതം മെയ് 31ന് വൈകിട്ട് അഞ്ചിനകം അസിസ്റ്റൻറ് ഡെവലപ്മെൻറ് കമ്മീഷണര്‍ (ജനറല്‍) കളക്ട്രേറ്റ് ആലപ്പുഴ-688001 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ സംബന്ധിച്ച് അറിയിപ്പ് നല്‍കും.
വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2252920.