തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ
തിരുവനന്തപുരം : കേരള സർക്കാരിൻറെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെൻറെർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെൻറെറിൽ സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഉതകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആൻഡ് ട്രബിൾഷൂട്ടിംഗ് (3 മാസം), ഡിജിറ്റൽ ഓഫീസ് എസൻഷ്യൽസ് വിത്ത് ടാലി ആൻഡ് മലയാളം ടൈപ്പിങ് സ്കിൽസ് (3 മാസം), എന്നീ കോഴ്സുകൾക്ക് എസ്.എസ്.എൽ.സി പാസായവർക്കും കംമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ എക്കൗണ്ടിംഗ് ആൻഡ് ജി.എസ്.ടി യൂസിങ് ടാലി കോഴ്സിൽ (പ്ലസ്ടു കോമേഴ്സ്/ബി.കോം), ഡിപ്ലോമ ഇൻ വെബ് ടെക്നോളജി (6 മാസം) പ്ലസ് ടു പാസായവർക്കും അപേക്ഷിക്കാം.
ഈ കോഴ്സുകളിലേക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി മെയ് രണ്ടു വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0471 25603333.