ലാബ് ടെക്‌നീഷ്യന്‍ നിയമനം

Share:

ആലപ്പുഴ : ഗവണ്‍മെൻറ് ടി.ഡി. മെഡിക്കല്‍ കോളജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്നു. ഡി.എം.എല്‍.റ്റി./ ബി.എസ് സി എം.എല്‍.ടി.യും സര്‍ക്കാര്‍ വിഭാഗത്തില്‍ ആറു മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത.

പ്രായം 20-നും 35-നും മധ്യേ.

താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഏപ്രില്‍ 17-ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ടിൻറെ ഓഫീസില്‍ നല്‍കണം.

ഫോണ്‍: 0477 2282367.

Share: