ന്യൂ​ക്ലി​യ​ർ ഫ്യു​വ​ൽ കോം​പ്ല​ക്സി​ൽ 124 ഒ​ഴി​വു​ക​ൾ

Share:

ഹൈ​ദ​രാ​ബാ​ദ് : അ​ണ​വോ​ർ​ജ​വ​കു​പ്പി​ന് കീ​ഴി​​ലു​ള്ള ന്യൂ​ക്ലി​യ​ർ ഫ്യു​വ​ൽ കോം​പ്ല​ക്സി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലായി 124 ഒ​ഴി​വു​ക​ളിലേക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. .

ചീ​ഫ് ഓ​ഫീ​സ​ർ/​എ-  ഒഴിവ് -1
യോ​ഗ്യ​ത: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യം/​ത​ത്തു​ല്യ​വും നാ​ഗ്പു​രി​ലെ ഫ​യ​ർ സ​ർ​വീ​സ് കോ​ള​ജി​ൽ​നി​ന്ന് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സേ​ഴ്സ് കോ​ഴ്സ് വി​ജ​യ​വും ഡി​സി​എ​ഫ്ഒ ആ​യു ആ​റു​വ​ർ​ഷ​മു​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. അ​ല്ലെ​ങ്കി​ൽ, ഫ​യ​ർ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ഇ​യും ഡി​സി​എ​ഫ്ഒ ആ​യി ആ​റു​വ​ർ​ഷ​മു​ൾ​പ്പെ​ടെ എ​ട്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.

ശമ്പളം:  67,700 രൂ​പ​യും ഡി​എ​യും മ​റ്റ് അ​ല​വ​ൻ​സു​ക​ളും.

പ്രായം : 40 വ​യ​സ് ക​വി​യ​രു​ത്.

ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ/​സി (കം​പ്യൂ​ട്ടേ​ഴ്സ്)  ഒഴിവ് – 3
യോ​ഗ്യ​ത: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഇ​ല​ക്‌​ട്രോ​ണി​ക്സ് അ​നു​ബ​ന്ധ വി​ഷ​യ​ത്തി​ൽ ബി​ഇ/ ബി​ടെ​ക്.

ശമ്പളം:  56,100 രൂ​പ​യും ഡി​എ​യും മ​റ്റ് അ​ല​വ​ൻ​സു​ക​ളും.

പ്രായം : 35 വ​യ​സ്.

ഡെ​പ്യൂ​ട്ടി ചീ​ഫ് ഫ​യ​ർ ഓ​ഫീ​സ​ർ/​എ  ഒഴിവ് – 2
യോ​ഗ്യ​ത: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ അ​ന്പ​തു ശ​ത​മാ​നം മ​ർ​ക്കോ​ടെ വി​ജ​യം/ ത​ത്തു​ല്യം. നാ​ഗ്പു​രി​ലെ ഫ​യ​ർ സ​ർ​വീ​സ് കോ​ള​ജി​ൽ​നി​ന്ന് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സേ​ഴ്സ് കോ​ഴ്സ് വി​ജ​യ​വും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റാ​യി ആ​റു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ ഫ​യ​ർ എ​ൻ​ജി​നി​യ​റിം​ഗ് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​ഇ​യും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റാ​യി ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.

ശമ്പളം:  56,100 രൂ​പ​യും ഡി​എ​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും.

പ്രായം : 40 വ​യ​സ്.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ/ എ ഒഴിവ് – ​7
സ​ബ് ഓ​ഫീ​സ​ർ/ ബി-  ഒഴിവ് -28

​ഡ്രൈ​വ​ർ-​കം-​പ​മ്പ് ഓ​പ്പ​റേ​റ്റ​ർ-​കം-​ഫ​യ​ർ​മാ​ൻ/ എ ഒഴിവ് – 83
​യോ​ഗ്യ​ത: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യം/ ത​ത്തു​ല്യം. സാ​ധു​വാ​യ ഹെ​വി വെ​ഹി​ക്കി​ൾ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ഒ​രു​വ​ർ​ഷ​ത്തെ ഡ്രൈ​വിം​ഗ് പ​രി​ച​യം, സ്റ്റേ​റ്റ് ഫ​യ​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്ന് ഫ​യ​ർ എ​ക്സി​റ്റിം​ഗ്വി​ഷ​ർ പോ​ലു​ള്ള ഫ​യ​ർ-​ഫൈ​റ്റിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്.

ശമ്പളം:  21,700 രൂ​പ​യും ഡി​എ​യും മ​റ്റ് അ​ല​വ​ൻ​സു​ക​ളും.

പ്രായം : 27 വ​യ​സ്.

ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ എ​സ്എ​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നും വ​ർ​ഷം ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ ഇ​ള​വ് ല​ഭി​ക്കും.

അ​പേ​ക്ഷാ ഫീ​സ്: ഡ്രൈ​വ​ർ-​കം-​പ​പ​മ്പ് ഓ​പ്പ​റേ​റ്റ​ർ-​കം-​ഫ​യ​ർ​മാ​ൻ ത​സ്തി​ക​യി​ൽ 100 രൂ​പ​യും സ​ബ് ഓ​ഫീ​സ​ർ, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ൽ 200 രൂ​പ​യും മ​റ്റ് ത​സ്തി​ക​ക​ളി​ൽ 500 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്. വ​നി​ത​ക​ൾ​ക്കും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും ഫീ​സ് ബാ​ധ​ക​മ​ല്ല.

വിശദ വിവരങ്ങൾ www.nfc.gov.in എ​ന്ന വെ​ബ്സൈ​റ്റിൽ ലഭിക്കും .
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി : ഏ​പ്രി​ൽ 10.

Share: