പി എസ് സി എൽ ഡി ക്ളർക് പരീക്ഷ : ഓൺലൈൻ പഠനം

Share:

പി എസ് സി പരീക്ഷ : തിരഞ്ഞെടുത്ത ചോദ്യങ്ങൾ

പി എസ് സി പരീക്ഷക്ക് വേണ്ടി രണ്ടുലക്ഷം ചോദ്യങ്ങളും ഉത്തരവും അടങ്ങുന്ന ചോദ്യബാങ്ക് പബ്ലിക് സർവീസ് കമ്മീഷൻ തയ്യാറാക്കുകയാണ്. മുൻപ് നടന്ന പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ ഇനി വരുന്ന പരീക്ഷകളിലും സ്വാഭാവികമായും വന്നുചേരും. സിലബസ് അനുസരിച്ചു ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വരുന്നത് പൊതുവിജ്ഞാനം അടിസ്ഥാനപ്പെടുത്തിയാണ്. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ധാരാളമായി ഉണ്ടാകും. കരിയർ മാഗസിൻ കഴിഞ്ഞ 33 വർഷങ്ങളിലായി തയ്യാറാക്കിയിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഓൺലൈൻ മാർഗ്ഗത്തിൽ പഠിക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചോദ്യോത്തരങ്ങളും ഇതിലുണ്ടാകും.
പി എസ് സി പരീക്ഷ എത്രമാത്രം മത്സര സ്വഭാവമുള്ളതാണെന്നു മിക്കവർക്കും അറിയാം. എങ്കിലും പരീക്ഷയ്ക്കായി പഠിക്കുന്നതിനും അതിൽ സ്വന്തം ശേഷി അളന്നുനോക്കുന്നതിനും ഇപ്പോഴും കുട്ടികൾ തയ്യാറായി തുടങ്ങിയിട്ടില്ല എന്നാണ് ‘കരിയർ മാഗസിൻ ‘ നടത്തിയ സർവ്വേയിൽ വ്യക്തമാകുന്നത്. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ വീട്ടിലിരുന്ന് പഠിക്കാനും കഴിവ് അളന്നു നോക്കാനും മെച്ചപ്പെടാനും ഉള്ള അവസരങ്ങൾ ആണ് ഓൺലൈൻ പഠനത്തിലൂടെയും പരീക്ഷാ സഹായിയിലൂടെയും ( Mock Exam ) ‘കരിയർ മാഗസിൻ ‘ ചെയ്യുന്നത്. പരമാവധി ചോദ്യങ്ങളും ഉത്തരങ്ങളും സൗജന്യമായി പഠിക്കുവാനും ഇതിൽ അവസരമുണ്ട്.
24 മണിക്കൂറും തുറന്നുവെച്ച പരിശീലന കേന്ദ്രമാണ് ‘കരിയർ മാഗസിൻ’ ഒരുക്കിയിരിക്കുന്നത്. ശ്രമിയ്ക്കുക. വിജയത്തിലേക്കുള്ള വഴി നിങ്ങളുടെ വിരൽത്തുമ്പിൽ…..

Share: