മെഡിക്കൽ ഓഫീസർ: അഭിമുഖം 11ന്
കണ്ണൂർ: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു.
യോഗ്യത: ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോടെ എം ബി ബി എസ്. താൽപര്യമുള്ളവർ നവംബർ 11ന് രാവിലെ 10 മണിക്ക് കണ്ണൂർ എൻ എച്ച് എം ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 0497 2709920.