ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

Share:

കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ശ്രീകാര്യം കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ഒരു ഒഴിവാണുള്ളത്.

ഹോണറേറിയം : 13,000 രൂപ

യോഗ്യത: എസ്.എസ്.എല്‍.സി/ തത്തുല്യം, കേരള നഴ്‌സ് അൻറ് മിഡ് വൈഫ്സ് കൗണ്‍സിലിൻറെയോ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിൻറെയോ അംഗീകാരമുള്ള ആക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സ് ആൻറ് മെഡിക്കല്‍ കൗണ്‍സിലിൻറെ ഹെല്‍ത് വര്‍ക്കേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.

സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം : 18 നും 44 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ പട്ടികജാതി/ മറ്റു വിഭാഗക്കാരെയും പരിഗണിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബർ 5 രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സീനിയര്‍ സുപ്രണ്ട് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2597900 /9495833938

Tagsnurse
Share: