തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുര: കേരള സ്റ്റേറ്റ് സെൻ റ ർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ആൻഡ് ട്രെയിനിംഗിൻ റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഡിപ്ലോമാ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഗവൺമെൻറ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം.
നവംബർ 9-നകം അപേക്ഷ നൽകണം.
പട്ടികജാതി/പട്ടികവർഗ്ഗ/മറ്റ് അർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ. ബി.സി/മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
അപേക്ഷാ ഫോം 100 രൂപയ്ക്ക് സെൻററിൽ നിന്ന് നേരിട്ടും / മണിഓർഡറായി 130 രൂപ അടച്ച് മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിലും തപാലിലും ലഭിക്കും. വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെ്യത് മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക്: 0471-2474720, 0471-2467728, വെബ്സൈറ്റ്: www.captkerala.com