മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ്
കണ്ണൂർ : ജില്ലാ ആശുപത്രിയുടെ മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ് തസ്തികകളിലേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
എം ബി ബി എസ് ആണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. സൈക്യാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. സൈക്യാട്രിസ്റ്റിന് എം ഡി/ഡി എൻ ബി/ഡി പി എം യോഗ്യത.
ഒരു വർഷത്തേക്കാണ് നിയമനം.
താൽപര്യമുള്ളവർ ആഗസ്റ്റ് 30ന് രാവിലെ 10.30ന് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിന് പങ്കെടുക്കണം.
ഫോൺ: 0497 2734343.
ഇ മെയിൽ: dmhpkannur@gmail.com.