സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

Share:

തിരുവനന്തപുരം: സംസ്ഥാന ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത:  ബി-ടെക് കമ്പ്വൂട്ടർ സയൻസ്/ ബി-ടെക് ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റാ പ്രോസസിംഗിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ സോഫ്റ്റ്‌വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ / അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്ട്രേഡ് പ്രൈവറ്റ് കമ്പനികളിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ ആണ് യോഗ്യത.

പ്രായം: 21നും 45നും മധ്യേ.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 17.

വിലാസം: സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈക്കാട് പി.ഒ., തിരുവനന്തപുരം 695014. കൂടുതൽ വിവരങ്ങൾക്ക്: 0471 2337941, 2337942, 2337943.

Share: