അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റൻറ് നിയമനം
ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റൻറ് തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തില്‍ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.കോം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ളവര്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ജൂലൈ ഏഴിനകം സെക്രട്ടറി, കൈനകരി ഗ്രാമപഞ്ചായത്ത്, കൈനകരി പി.ഒ, ആലപ്പുഴ- 688501 എന്ന വിലാസത്തിലോ kainakarigp@gmail.com എന്ന ഇ-മെയിലിലോ നല്‍കണം.
ഫോണ്‍: 9496043657