നഴ്സിംഗ് അസിസ്റ്റന്റ്: ആർസിസിയിൽ 11 ഒഴിവുകൾ
തിരുവനന്തപുരം : നഴ്സിംഗ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് റീജണൽ കാൻസർ സെന്റർ (RCC ) അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കുള്ള താത്ക്കാലിക നിയമനമാണ്.
യോഗ്യത: പത്താംക്ലാസ്/ തത്തുല്യം. ഗവണ്മെന്റ് സ്ഥാപനത്തിൽനിന്ന് നേടിയ രണ്ടു വർഷം ദൈർഘ്യമുള്ള നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്, കുറഞ്ഞത് നൂറ് കിടക്കകളുള്ള ആശുപത്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18- 36 വയസ്. 02.01.1986നും 01.01.2004 നും (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ. പട്ടികജാതി, പട്ടികവർഗക്കാർക്കും ഒബിസി വിഭാഗക്കാർക്കും ഇളവ് ലഭിക്കും.
ശമ്പ ളം: 16,500 രൂപ.
അപേക്ഷിക്കേണ്ട വിധം: www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അയയ്ക്കുക.
വിലാസം: The Director Regional Cancer Centre, Medical College PO, Thiruvanathapuram- 695011, Kerala.
അപേക്ഷ സ്വീകരിക്കുന്ന അവാസന തീയതി: ജൂണ്‍ 25.