റയിൽവേയിൽ 3612 അപ്രൻറിസ്

Share:

മുംബൈ: 3612 അപ്രൻറിസ് തസ്തികകളിലേക്ക് വെസ്റ്റേൺ റെയിൽവേ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷയിലെ പൂരിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ അപേക്ഷ പരി​ഗണിക്കുകയുള്ളൂ.

യോഗ്യത : അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10+2 സമ്പ്രദായത്തിൽ മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് പാസ്സ് ഉണ്ടായിരിക്കണം.
പ്രായം: 15 നും 24 നും ഇടയിൽ

അപേക്ഷ ഫീസ്: 100 രൂപ . എസ് സി, എസ് ടി, പിഡബ്ലിയു ഡി, വനിത ഉദ്യോ​ഗാർത്ഥികൾക്ക് ഫീസില്ല.

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
ഫിറ്റർ – 941
വെൽഡർ – 378
കാർപെന്റർ – 221
പെയിന്റർ- 213
ഡീസൽ മെക്കാനിക്ക് – 209
മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ- 15
ഇലക്ട്രീഷ്യൻ – 639
ഇലക്ട്രോണിക് മെക്കാനിക്ക് – 112
വയർമാൻ – 14
റഫ്രിജറേറ്റർ (എസി – മെക്കാനിക്ക്) – 147
പൈപ്പ് ഫിറ്റർ – 186
പ്ലംബർ – 126
ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) – 88
പാസ്സ – ​​252
സ്റ്റെനോഗ്രാഫർ – 8
മെഷിനിസ്റ്റ് – 26
ടർണർ – 37

വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ www.rrc-wr.com ലൂടെ 2022 ജൂൺ 27 വരെ അപേക്ഷ സമർപ്പിക്കാം.

Share: