അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ആര്‍.ബി.എസ്.കെ നഴ്‌സ്, ഡെവലപ്പ്‌മെൻറ് തെറാപിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 28 വൈകീട്ട് അഞ്ചിനകം ഇതോടൊപ്പം നല്‍കിയ ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
തസ്തിക, രജിസ്‌ട്രേഷന്‍ ലിങ്ക് എന്നീ ക്രമത്തില്‍: ആര്‍.ബി.എസ്.കെ നഴ്‌സ്: https://bit.ly/3JwLB8Y, ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്: https://bit.ly/3qjjT8o