സിസ്റ്റം അഡ്മിനിസ്ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്
തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യത: എം.ടെക് / എം.ഇ /ബി.ടെക് /ബി.ഇ /എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ് വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
കൂടുതൽ വിവരങ്ങൾ www.fisheries.kerala.gov.in ൽ ലഭ്യമാണ്.
അപേക്ഷ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിലോ faircopy.dir@gmail.com ലോ ഡിസംബർ 18 ന് മുമ്പ് ലഭിക്കണം.