സിവില്‍ എന്‍ജിനിയര്‍മാര്‍ക്ക് അവസരം

Share:

ആലപ്പുഴ: ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, ബിരുദധാരികള്‍ എന്നിവരെ ഉള്‍പ്പെടുത്തി അസാപ് സാങ്കേതിക പരിശീലകരുടെ കൂട്ടായ്മയുണ്ടാക്കുന്നു.

നൈപുണ്യ പരീക്ഷ, അഭിമുഖം, പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരിശീലനം നേടുന്നവരെ ടെക്‌നിക്കല്‍ സ്‌കില്‍ ഡെവലപ്‌മെന്‍റ് എക്‌സിക്യൂട്ടീവായി എംപാനല്‍ ചെയ്യും.

യോഗ്യത- സിവില്‍ എന്‍ജിനീയറിംഗ് ബിരുദാനന്തര ബിരുദം/ ബിരുദം, മൂന്നു വര്‍ഷ പ്രവൃത്തിപരിചയം. അവസാന തീയതി നവംബര്‍ 10.

www.asapkerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കാം.

ഫോണ്‍: 9495999613.

Share: