സീനിയർ റസിഡൻറ് ഡോക്ടർ
കോട്ടയം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സീനിയർ റെസിഡൻറ് ഡോക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്.
യോഗ്യത: എം.ബി.ബി.എസ്, ജനറൽ സർജറിയിൽ എം.എസ്. അല്ലെങ്കിൽ ഡി.എൻ.ബി, സർജിക്കൽ ഗാസ്‌ട്രോ എൻട്രോളജിയിൽ എം.സി.എച്ച് അല്ലെങ്കിൽ ഡി.എൻ.ബി, ടി.സി.എം.സി രജിസ്‌ട്രേഷൻ ആണ് .
വേതനം: 70,000 രൂപ .
പ്രായം: 18-41 വയസ് (നിയമാനുസൃത വയസിളവ് ബാധകം).
ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 20നകം പ്രൊഫഷണൽ & എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെ നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റൻറ് ലേബർ ഓഫീസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ജോയിൻറ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.